ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരു തുറന്ന കത്ത്
2017 ഫെബ്രുവരിയില്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖ പ്രകാരം ലക്ഷദ്വീപില്‍ വിവിധ വകുപ്പുകളിലായി 1034 തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. താങ്കളുടെ ഇടപെടല്‍ കാരണം കുറച്ചു തസ്തികകള്‍ നികത്തിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല. ഇനിയും 900-1000ത്തിനുമിടയില്‍ ഒഴിവുകളുണ്ട്. സര്‍ക്കാര്‍ ജോലിയല്ലാതെ ഇവിടെ മറ്റ് തൊഴിലവസരങ്ങളൊന്നുമില്ല. വിനോദസഞ്ചാര മേഖലയില്‍ അനന്തമായ സാധ്യതകള്‍ ഉണ്ടെങ്കിലും ഇന്നുള്ള തൊഴിലവസരങ്ങള്‍ പര്യാപ്തമല്ല. അതുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി എല്ലാ തസ്തികകളും നികത്തണമെന്ന് അപേക്ഷിക്കുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവതീ യുവാക്കളാണ് ബിരുദാനന്തര ബിരുദവും സാങ്കേതിക പരിജ്ഞാനവും നേടി തൊഴില്‍ തേടുന്നത്.
ഈയൊരവസ്ഥയില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഉദ്യോഗസ്ഥന്മാരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് അഭികാമ്യമല്ല. തൊഴിലില്ലായ്മ സ്‌ഫോടനത്തിന്റെ വക്കോളമെത്തിയിരിക്കയാണ്. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യവും തൊഴിലില്ലായ്മയും കണക്കിലെടുത്ത് വേണ്ടത് ചെയ്തില്ലെങ്കില്‍ ഭാവി തലമുറ അങ്ങയെ കാര്‍ക്കശ്യക്കാരനും ക്രൂരനുമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയാല്‍ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."