HOME
DETAILS

ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി പാറക്കടവ് നിവാസികള്‍

  
backup
April 18 2018 | 21:04 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad

 

കൊച്ചി: 'ഞങ്ങള്‍ക്കു വിഷം വേണ്ട. പൊന്നുവിളയുന്ന മണ്ണുണ്ട് ഇവിടെ. ആരോഗ്യവും പണിയെടുക്കാനുള്ള മനസും. ഒരു വിഷത്തുള്ളി പോലും ഭൂമിയില്‍ വീഴ്ത്തില്ല. മക്കള്‍ക്കായി കാത്തു വെയ്ക്കും ശുദ്ധമായ മണ്ണും വെള്ളവും വായുവും'. ഇതൊരു ശപഥമാണ്. ഒരു വ്യക്തിയുടേതല്ല. ഒരു ജനതയുടെയാകെ... ജൈവകൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ പാറക്കടവ് നിവാസികള്‍. പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിരന്തരമായ പ്രയത്‌നങ്ങളാണ് ജനങ്ങളെ ജൈവകൃഷിയോടടുപ്പിച്ചത്. ജൈവകൃഷി സജീവമാക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ വിജയകഥകള്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ക്കു പറയാനുള്ളത്. 25 വര്‍ഷത്തിലധികം തരിശിട്ട പാടങ്ങളില്‍ പൊന്നുവിളയിക്കാനും എണ്ണൂറിലധികം അംഗങ്ങെള ഉള്‍പ്പെടുത്താനും ബാങ്കിന്റെ ഉദ്യമത്തിന് കഴിഞ്ഞു.
വിഷമില്ലാത്ത പച്ചക്കറി, അരി, മത്സ്യം, മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ ജനങ്ങളെ സ്വയംപര്യാപ്തതയിലെത്തിക്കുകയായിരുന്നു ബാങ്കിന്റെ ലക്ഷ്യം. നാലു വര്‍ഷം മുമ്പാണ് ബാങ്ക് ജൈവകൃഷി പദ്ധതിയുമായി രംഗത്തുവരുന്നത്. ഗ്രോ ബാഗുകളിലായിരുന്നു തുടക്കം. വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളില്‍ ജൈവ കൃഷി തുടങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അത് വന്‍ വിജയമായി. തുടര്‍ന്ന് ഏതാനും ചില ജൈവ കൃഷി സംഘങ്ങള്‍ രൂപീകരിച്ചു. സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കൃഷി വിപുലമായി. വീട്ടുമുറ്റത്തു നിന്നും ടെറസില്‍ നിന്നും കൃഷി പറമ്പിലേക്കും പാടത്തേക്കും വഴിമാറി.
ഇപ്പോള്‍ 48 ജൈവകൃഷി സംഘങ്ങളിലായി ഏകദേശം 800 വീടുകളിലെ 800 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വലിയ കൃഷി ശൃംഖലയായി പദ്ധതി വളര്‍ന്നു. ഓരോ സംഘങ്ങളിലും പത്തു മുതല്‍ പതിനഞ്ചു വരെ അംഗങ്ങള്‍. പണിയെടുക്കാന്‍ തയാറായ ആയിരത്തിനടുത്ത് സ്ത്രീകളും പുരുഷന്മാരും. ഇവരുടെ പ്രയത്‌നത്തില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും, വാഴ ചേന, ചോളം എന്നിവയും നൂറുമേനി വിളഞ്ഞു. ഇവ കൂടാതെ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍, ഹൈടെക് മത്സ്യകൃഷി, പോളിഹൗസ് കൃഷികള്‍, മഴ മറ കൃഷികള്‍, പൂകൃഷി എന്നിവയുമുണ്ട്. ബാങ്കിന്റെ പരിധിയില്‍ വരുന്ന കൃഷിക്കാര്‍ക്ക് ആവശ്യമായ ജൈവവളങ്ങളും ജൈവകീടനാശിനികളും ലഭ്യമാക്കുന്ന വളം ഡിപ്പോ ബാങ്ക് നടത്തുന്നു. ആവശ്യമായ വിത്തുകള്‍, നടീല്‍ തൈകള്‍ എന്നിവയും ബാങ്ക് സൗജന്യമായി നല്‍കുന്നു. സബ്‌സിഡിയും പലിശരഹിതമായും ചുരുങ്ങിയ പലിശയ്ക്കും വായ്പകളും നല്‍കുന്നു. കൂടാതെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ലഭ്യമാക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി തരിശായി കിടന്നിരുന്ന കുറുമശ്ശേരി കറുകപാടത്തും തോട്ടാങ്ങര പാടത്തും കിഴക്കേ പാടശേഖരത്തിലും ഏക്കര്‍ കണക്കിന് നെല്‍കൃഷിയും പച്ചക്കറിയും ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്.
കുറുമശ്ശേരി ഒടിയപ്പാടത്ത് 12 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. ശാസ്താ ജൈവകൃഷി സംഘം കറുകപ്പാടത്ത് 10 ഏക്കറിലാണ് നെല്‍കൃഷിയിറക്കിയത്. പുഴയോരം സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൂവ്വത്തുശ്ശേരിയില്‍ മത്സ്യകൃഷിയാണ് നടത്തുന്നത്. ബാങ്കിന്റെ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി തൊഴിലും വരുമാനവും വര്‍ധിക്കുന്നതോടൊപ്പം വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ പ്രകാശന്‍ പറഞ്ഞു. വിളവെടുത്ത നെല്ലും പച്ചക്കറികളും നാട്ടുകാര്‍ക്കു തന്നെയാണ് വില്‍ക്കുന്നതും. പാടത്തു നിന്നു വിളവെടുക്കുന്ന നെല്ലിന്റെ അരിയുടെ വില്‍പനയ്ക്കായുള്ള സ്റ്റാള്‍ ഒരു മാസത്തിനുളളില്‍ പ്രവര്‍ത്തനം തുടങ്ങും. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago