HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം : പുതിയ വെളിപ്പെടുത്തലുമായി ഡോക്ടര്‍
backup
April 20 2018 | 06:04 AM
കൊച്ചി: ശ്രീജിത്തിന്റ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുതിയ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആദ്യം പരിശോധിച്ച ഡോ. ജോസ് സഖറിയായുടേതാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വയറുവേദനയെ തുടര്‍ന്നായിരുന്നു. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചു. വരാപ്പുഴ മെഡിക്കല്‍ സെന്ററിലാണ് ശ്രീജിത്തിനെ ചികിത്സാര്‍ഥം ആദ്യമെത്തിച്ചിരുന്നത്.
ഇതിനിടെ വരാപ്പുഴ എസ്.ഐ ദീപക്കിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കുമെന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമളയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സംഭവത്തില്‍ എസ്.ഐ ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്നാണ് ശ്യാമളയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."