സൗമ്യയെ ചോദ്യംചെയ്യുന്നത് ഇന്നു പൂര്‍ത്തിയാകും
തലശ്ശേരി: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിസൗമ്യയെ പൊലിസ് ചോദ്യംചെയ്യുന്നത് തുടരുന്നു. അതിനിടെ സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ രണ്ടാംദിവസവും അന്വേഷണസംഘം മാറി മാറി ചോദ്യം ചെയ്തു.
മംഗളൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് ഒന്നര വയസുള്ള കീര്‍ത്തന മരിച്ചത്. കീര്‍ത്തനയുടേതു സ്വാഭാവിക മരണമാണെന്നു സൗമ്യ മൊഴി നല്‍കിയെങ്കിലും പൊലിസ് വിശ്വസിക്കുന്നില്ല. സൗമ്യയുടെ ഭര്‍ത്താവും ഒന്നിച്ച് താമസിക്കുന്നതിനിടെയാണു കീര്‍ത്തന മരിച്ചെന്നതിനാലാണ് ഭര്‍ത്താവായ കിഷോറിനെ വിശദമായി ചോദ്യംചെയ്തത്.
2012 സെപ്റ്റംബര്‍ ഒന്‍പതിനാണു കീര്‍ത്തന മരിച്ചത്. മരണത്തില്‍ സംശയമില്ലെന്നും കുട്ടി അപസ്മാര രോഗത്തിനു ചികിത്സയിലായിരുന്നെന്നും കിഷോര്‍ മൊഴിനല്‍കി.
സൗമ്യ തന്റെ കൂടെ കഴിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദുര്‍നടപ്പുകാരിയെന്നു ബോധ്യപ്പെട്ടതായും ആദ്യത്തെ കുഞ്ഞ് പിറന്ന് ഒന്നരവര്‍ഷം കഴിഞ്ഞ ഉടനെ ഒളിച്ചോടിയിരുന്നതായും കിഷോര്‍ മൊഴി നല്‍കി. ഒടുവില്‍ തിരച്ചിലിനു ശേഷം എറണാകുളത്ത് നിന്നു മറ്റൊരു യുവാവിന്റെ കൂടെ ഇവരെ കണ്ടത്തുകയായിരുന്നു.
തിരിച്ച് കൊണ്ടുവന്ന് തന്റെ കൂടെ കൊടുങ്ങല്ലൂരില്‍ താമസമാക്കിയെങ്കിലും അവള്‍ക്ക് ഇതിനിടയിലും പലരുമായും വഴിവിട്ട ബന്ധമുണ്ടെന്നു മനസിലാക്കാന്‍ സാധിച്ചതായും ഒടുവില്‍ താന്‍ സൗമ്യയെയും രണ്ടു മക്കളെയും ഒഴിവാക്കി നാട്ടിലേക്കു പോവുകയായിരുന്നെന്നും കിഷോര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ മൊഴി നല്‍കി.
കിഷോറിനെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു. വേണ്ടി വന്നാല്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."