HOME
DETAILS
MAL
കെനിയയില്‍ യു.എസ് സൈനികകേന്ദ്രത്തില്‍ ആക്രമണം
backup
January 06 2020 | 03:01 AM
നയ്‌റോബി: കെനിയയിലെ യു.എസ്-കെനിയന്‍ സംയുക്ത സൈനികകേന്ദ്രത്തിനു നേരെ അല്‍ശബാബ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് യു.എസ് വിമാനങ്ങളും സൈനികവാഹനങ്ങളും നശിച്ചു. അതേസമയം അക്രമികളില്‍ നാലുപേരെ വധിച്ചതായി കെനിയന്‍ സേന അറിയിച്ചു.
സൊമാലിയ അതിര്‍ത്തിയിലായിരുന്നു പുലര്‍ച്ചെ 5.30ഓടെ കാര്‍ ബോംബ് ആക്രമണമുണ്ടായത്. ഈ സൈനികക്യാംപില്‍ 100 യു.എസ് സൈനികരാണുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ശബാബ് ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."