HOME
DETAILS
MAL
ചെങ്കടലിന്റെ സുരക്ഷയ്ക്കായി സഊദിയുടെ നേതൃത്വത്തില്‍ സഖ്യം
backup
January 07 2020 | 02:01 AM
റിയാദ്: ചെങ്കടലിന്റെയും ഗള്‍ഫ് ഓഫ് ഏദന്‍ രാജ്യങ്ങളുടെയും സുരക്ഷയ്ക്കായി സഊദിയുടെ നേതൃത്വത്തില്‍ പുതിയ സഖ്യം നിലവില്‍വന്നു. ചെങ്കടലിലെ കപ്പല്‍പ്പാതകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഖ്യം. വിവിധ ഭാഗങ്ങളില്‍ നിന്ന് ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സഊദിയുടെ നേതൃത്വത്തില്‍ ചെങ്കടല്‍ തീരങ്ങളിലെ രാജ്യങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക കൂട്ടായ്മക്ക് രൂപംനല്കിയത്.
സഊദി അറേബ്യ, ജോര്‍ദാന്‍, സുഡാന്, സൊമാലിയ, ജിബൂതി, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് സഖ്യത്തിന് രൂപംനല്കിയത്.
നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ പ്രകൃതിവാതക, എണ്ണ കയറ്റുമതിയുടെ പത്ത് ശതമാനവും കടന്നുപോകുന്ന കപ്പല്‍പ്പാതയായ ബാബ്അല്‍ മന്ദബ് ഉള്‍ക്കൊള്ളുന്നതാണ് ചെങ്കടല്‍. ഇവിടെ സുരക്ഷാസംവിധാനം ശക്തമാക്കിയില്ലെങ്കില്‍ സാമ്പത്തികമേഖലയില്‍ ശക്തമായ നഷ്ടമായിരിക്കും ഉണ്ടാകുക. ഇതിനു പരിഹാരം കാണുന്നതിനാണ് പുതിയ സഖ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."