HOME
DETAILS

മുഖ്യമന്ത്രി സംസാരിക്കുന്നത് യോഗി ആദിത്യനാഥിനെപ്പോലെ: പ്രകാശ് ബാബു

  
backup
January 07 2020 | 02:01 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയിലും ഭൂപരിഷ്‌കരണ നിയമവിവാദത്തിലും മുഖ്യമന്ത്രിയെ വീണ്ടും വിമര്‍ശിച്ച് സി.പി.ഐ. മാവോവാദി വേട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെയാണെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.
മഞ്ചക്കണ്ടി മാവോയിസ്റ്റ് വേട്ടക്ക് ഉത്തരവാദികളായ പൊലിസ് മേധാവികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സമിതി സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളെ വെടിവച്ച് വീഴ്ത്തിയ സംഭവത്തെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി വായിച്ചത് പൊലിസ് എഴുതിക്കൊടുത്ത വിവരങ്ങളാണ്.
ലക്‌നൗവില്‍ 16 പേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ആദിത്യനഥും കര്‍ണാടകയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ രണ്ടുപേരെ വെടിവച്ചുകൊന്നപ്പോള്‍ മുഖ്യമന്ത്രി യദ്യൂരപ്പയും പറഞ്ഞത് ഇതേ അഭിപ്രായമാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി പൊലിസ് എഴുതിക്കൊടുത്ത വിവരങ്ങളല്ല പറയേണ്ടത്. ഇക്കാര്യത്തില്‍ ഇടതുപക്ഷ നിലപാട് നഷ്ടപ്പെടാതെ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് മുഖ്യമന്ത്രി പറയണം.
കോടതിയുടെ നിര്‍ദേശം പാലിച്ച് വെടിവയ്പ്പ് നടത്തിയ പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യക്ക് കേസ് എടുക്കണം. ആ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തണ്ടര്‍ ബോള്‍ട്ടിനെ ആദിവാസി മേഖലകളില്‍നിന്ന് പിന്‍വലിക്കണം.
പന്തീരാങ്കാവ് കേസില്‍ അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയത് കേരള പൊലിസാണ്. അവരെ ജയിലില്‍ അടച്ചിട്ട് നഗര മാവോവാദികളാണെന്ന് പറഞ്ഞതും ഭരണാധികാരികളാണ്.
ഇത്രയും ചെയ്തിട്ട് എന്‍.ഐ.എ കേസ് ഏറ്റെടുത്തതിനെ എതിര്‍ത്തിട്ട് കാര്യമില്ല. അട്ടപ്പാടിയില്‍ മണിവാസവം വെടിയേറ്റുവീണ ചിത്രം കാണുമ്പോള്‍ മനുഷ്യത്വമുള്ള ഏതൊരാള്‍ക്കും വേദന തോന്നും.
ഇരുകാലും നീരുവന്ന് വടികുത്തിനിന്ന മണിവാസകത്തെയാണ് പൊലിസ് നിഷ്ഠൂരമായി വെടിവച്ച് കൊന്നത്. നേരത്തെ നിലമ്പൂരിലും ലക്കിടിയിലും നടന്നതും പൊലിസ് വേട്ടയാണെന്ന് പ്രകാശ് ബാബു പറഞ്ഞു.
ഭൂപരിഷ്‌കരണ നിയമ വിവാദത്തിലും മുഖ്യമന്ത്രിക്കെതിരേ സി.പി.ഐ വീണ്ടും രംഗത്തെത്തി.
ഭൂപരിഷ്‌കരണ നിയമവിവാദത്തില്‍ പ്രതിപക്ഷത്തിന്റെ നിഷേധാത്മക സ്വരമാണ് മുഖ്യമന്ത്രിയുടേതെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
അച്യുതമേനോനാണ് കേരളം കണ്ട മികച്ച മുഖ്യമന്ത്രി. കേരളം കണ്ട എല്ലാ വികസനത്തിന്റെയും ചുക്കാന്‍ പിടിച്ചത് അച്യുതമേനോന്‍ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago