തെരുവുയുദ്ധം; ലാത്തിച്ചാര്‍ജ്
ഹര്‍ത്താലിന്റെ ഭാഗായി ജില്ലയില്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ നടന്നത് എടപ്പാളിലാണ്. സി.പി.എം-ബി.ജെ.പി സംഘര്‍ഷം നടന്ന ഇവിടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ ആറു സി.പി.എം പ്രവര്‍ത്തകരും രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്കേറ്റു. രാവിലെ ഒന്‍പതോടെ ഇരുവിഭാഗങ്ങളും സംഘടിച്ചെത്തി.
ഉച്ചയ്ക്കു പന്ത്രണ്ടോടെ ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തി.
ഇതിനിടയില്‍ പൊലിസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ടിയര്‍ഗ്യാസ് ഉപയോഗിച്ചു പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ലാത്തിച്ചാര്‍ജിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്ന എടപ്പാളില്‍, ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്.
രാവിലെ എടപ്പാള്‍ പഴയ ബ്ലോക്കിനു സമീപത്തെ രണ്ട് ഇറച്ചിക്കടകള്‍ക്കു നേരെ കല്ലേറുണ്ടായി. രാവിലെ ഒന്‍പതോടെ തൃശൂരില്‍നിന്നു കൊടുവള്ളിയിലേക്ക്ു പോകുകയായിരുന്ന ലോറിക്കു നേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ക്കു പരുക്കേറ്റു. തൃശൂര്‍ റോഡില്‍ കടയ്ക്കു മുന്നില്‍ നേന്ത്രക്കായയുമായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലും അക്രമികള്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."