HOME
DETAILS
MAL
ആനുപാതികമായ തിരിച്ചടി: ദരീഫ്
backup
January 09 2020 | 03:01 AM
തെഹ്റാന്: ഇറാന്റെ മിസൈല്‍ ആക്രമണത്തെ ആനുപാതികമായ തിരിച്ചടിയെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ്. യു.എന്‍ ചാര്‍ട്ടറിലെ 51ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സ്വയം പ്രതിരോധത്തിനുള്ള ആനുപാതിക അളവിലാണ് ഇറാന് തിരിച്ചടിക്കുന്നത്.
ഞങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഭീരുത്വപരമായി ആക്രമണം നടത്തിയ സൈനികകേന്ദ്രത്തെയാണ് ആക്രമിച്ചത്.
ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏത് ആക്രമണത്തെയും പ്രതിരോധിക്കും-ദാരിഫ് ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."