HOME
DETAILS
MAL
പിണറായി വിജയന് ദക്ഷിണ കന്നഡയില്‍ വി.എച്ച്.പി വിലക്ക്
backup
February 20 2017 | 19:02 PM
മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഈ മാസം 25നു നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് എം.ബി പുരാണിക്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എമ്മിന്റെ നേതാവാണെന്ന് പറഞ്ഞാണ് വിലക്കുന്നത്. 1969 മുതല്‍ സ്വന്തം മണ്ഡലമായ ധര്‍മടത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൗനം തുടരുന്ന അദ്ദേഹം വന്നാല്‍ ജില്ലയിലെ ക്രമസമാധാനം തകരുമെന്നതിനാലാണ് തടയുന്നതെന്ന് പുരാണിക് പറഞ്ഞു. സ്വന്തം സംസ്ഥാനത്തെ ക്രമസമാധാന ചുമതല കൃത്യമായി പാലിക്കാന്‍ കഴിയാത്ത അദ്ദേഹം ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പുരാണിക്ക് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."