HOME
DETAILS

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കടങ്ങള്‍ക്ക് മൊറട്ടോറിയം നീട്ടി

  
backup
January 13, 2020 | 3:44 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-37

 


തൊടുപുഴ: മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വര്‍ത്തേക്കുകൂടി നീട്ടി സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പടെയുള്ള റിക്കവറി നടപടികള്‍ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവിട്ടു.
മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2008 ഡിസംബര്‍ 31 വരെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ ഇതിന്റെ പരിധിയില്‍ വരും.
2019 ഡിസംബര്‍ 31 ന് അവസാനിച്ച മോറട്ടോറിയം കാലാവധി 2020 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും പാലിക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കേണ്ടതാണെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ല്‍ കേരള നിയമസഭ പാസാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്‍ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ശുപാര്‍ശ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  2 days ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  2 days ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  2 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  2 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  2 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  2 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  2 days ago