HOME
DETAILS
MAL
ശബരിമല: നിര്‍ണായക വാദം തുടങ്ങി; പുനഃപരിശോധനാ ഹരജികളില്‍ വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രിം കോടതി
backup
January 13 2020 | 05:01 AM
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രിം കോടതി. പുനഃപരിശോധന ഹരജികളില്‍ വാദം മുന്നോട്ടുവെച്ചപ്പോഴായിരുന്നു കോടതി ഇടപെടല്‍.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. രാവിലെ 10.30നാണ് സുപ്രധാനമായ കേസില്‍ സുപ്രിംകോടതി വാദം തുടങ്ങിയത്. എഴ് വിഷയങ്ങളാണ് പരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."