യാമ്പു അൽ മനാർ സ്‌കൂൾ വാർഷികം ആഘോഷിച്ചു
ജിദ്ദ: അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ പന്ത്രണ്ടാമത് വാർ ഷികം 'സ്പന്ദൻ' വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ബോയ്സ്, ഗേൾസ്, കെ.ജി - പ്രൈമറി വിഭാഗങ്ങളുടെ മൂന്ന് ദിവസങ്ങളിലായി നടന്ന സ്റ്റേജ് പരിപാടികൾ പ്രവാസി വിദ്യാ ർഥികളുടെ കലാ സാംസ്കാരിക രംഗത്തുള്ള മികവിന്റെ വേറിട്ട ദൃശ്യവിരുന്നായി മാറി. ബോയ്‌സ് വിഭാഗം പരിപാടിയിൽ അൽ മനാർ സ്‌കൂൾ ഡയറക്റ്റർ മുഹമ്മദ് അഹ്‌മദ് മരിയോദ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, റദ് വ സ്‌കൂൾ ചീഫ് കോഡി നേറ്റർ ഷാജഹാൻ കാരി തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പ്രിൻ സിപ്പൽ കാപ്പിൽ ഷാജി മോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകർക്കും വിദ്യാ ർഥികൾക്കും സ്കൂളിലെ കലാ - കായിക മത്സരങ്ങളിലെ വിജയിക ൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. സഊദി പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങൾ, വിവിധ രാജ്യ ങ്ങളിലെ നാടൻ കലകൾ, നാടകം, നൃത്തങ്ങൾ, സംഗീത ശില്പങ്ങൾ, ആവിഷ്‌കാരങ്ങൾ, വിവിധ ഭാഷകളിലുള്ള കലാരൂപങ്ങൾ, കോൽകളി, ഒപ്പന എന്നിവ അരങ്ങേറി. സാഗർ മാറാ സിനി സ്വാഗതവും സ്‌കൂൾ ഹെഡ്‌ബോയ് മുദ്ദസിർ ഗോറിയ നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗത്തിന്റെയും കെ.ജി - പ്രൈമറി വിഭാഗങ്ങളുടെ യും പരിപാടികളിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫാഇസ പി. എം, ഗേൾസ് വിഭാഗം അഡ്മിൻ മാനേജർ ഖുലൂദ് അൽ അഹ്‌മദി, കെ.ജി അഡ്മിൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ, ഹെഡ് മിസ്ട്രസ് രഹ്‌ന ഹരീഷ്, പ്രൈമറി കോർഡിനേറ്റർ ഫിറോസ സുൽത്താന, കെ.ജി കോർഡിനേറ്റർ ഇൻ ചാർജ് മർജാന മഹ്ബൂബ എന്നിവരും യാമ്പുവിലെ വിവിധ ഇന്റർ നാഷനൽ സ്‌കൂൾ പ്രതി നിധികളും ചടങ്ങിൽ സംബന്ധിച്ചു. ലീഡർ ജുവൈരിയ മുഹമ്മദ് ഫാരിദ് ചടങ്ങിൽ നന്ദി പറഞ്ഞു. ബോയ്സ് വിഭാഗം പ്രോഗ്രാം കോർഡിനേറ്റർ സിദ്ധീഖുൽ അക്ബർ, ഗേൾസ് സെക്ഷൻ കോർഡിനേറ്റർ മീനു പി കൈമാൾ, പ്രൈമറി സെക്ഷൻ കോർഡിനേറ്റർ ജർന നെവാർ ശ്രേസ്ഥ, കെ.ജി കോർഡിനേറ്റർ മർജാന മഹ്ബൂബ എന്നിവർ വാർഷിക പരിപാടി കൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."