ഒന്നു തുമ്മിയാല്‍ മധ്യപ്രദേശിലെ അധികാരം തിരിച്ചുപിടിക്കാം: ബി.ജെ.പി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തങ്ങളുടെ കാരുണ്യത്തിലാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗ്യ. ബി.ജെ.പി നേതൃത്വം തുമ്മിയാല്‍ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സൃഷ്ടിച്ച മിഥ്യാബോധം കാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചിതറിപ്പോയത്. പക്ഷേ നമ്മള് നിരാശരാവേണ്ട കാര്യമില്ല. സംസ്ഥാന ഭരണം നമ്മുടെ കൈയില്‍നിന്നു വിട്ടുപോയി.
പ്രശ്നമില്ല. ഏതു സമയത്തും അതു നമ്മുടെ കൈയില്‍ വന്നുചേരാം.
ഡല്‍ഹിയില്‍നിന്ന് ഒരു സൂചന നല്കിയാല് മതി.
നമ്മുടെ പാര്‍ട്ടി മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി ജനവിധിയെ അവഹേളിക്കുകയാണെന്ന് പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിനെ പുറത്താക്കാന്‍ ബി.ജെ.പി എം.എല്‍.എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."