ത്രിതലഭരണ സംവിധാനം സ്കൂളുകളുടെ നിലവാരം ഉയര്‍ത്തി: മന്ത്രി
ആലപ്പുഴ: പഞ്ചായത്തീരാജ് നിയമം വഴി രൂപം കൊണ്ട ത്രിതല ഭരണ സംവിധാനം വന്നതിനുശേഷം സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഏറെ ഉയര്ന്നിട്ടുണ്ടെന്ന്് മന്ത്രി ജി സുധാകരന് പറഞ്ഞു.
പൊതുവിദ്യാലയങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ നല്കുന്ന പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പറവൂര്‍ ഗവണ്മെന്റ് എച്ച്.എസ്.എസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷ്യത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി മാത്യു, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ വിശ്വനാഥന്, ബിബി വിദ്യാനന്ദന്‍, ഹെഡ്മാസ്റ്റര് ടി കുഞ്ഞുമോന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."