ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: എ.എ.പി വന്‍ വിജയം നേടുമെന്ന് സര്‍വേ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എ.എ.പി തൂത്തുവാരുമെന്ന് സര്‍വേ. മറ്റ് കക്ഷികളെ ബഹുദൂരം പിന്നിലാക്കിയായിരിക്കും ഇത്തവണ കെജ്രിവാള് അധികാരത്തിലെത്തുകയെന്നും ഇന്നലെ എ.ബി.സി ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു. ആകെയുള്ള 70 സീറ്റുകളില്‍ എ.എ.പി 42നും 56നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ബി.ജെ.പി 10നും 24നും ഇടയിലുള്ള അക്കത്തിലേക്ക് ചുരുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തുവിട്ട അഭിപ്രായ സര്‍വേകളും എ.എ.പിയുടെ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എ.എ.പി 54-60 വരെയും ബി.ജെ.പി 10-14 വരെയും സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ സര്‍വേയില്‍ പറഞ്ഞത്.
ഇന്ത്യാ ടുഡെയുടെ അഭിപ്രായ സര്‍വേ പ്രകാരം എ.എ.പി ക്ക് 35-43 സീറ്റുകളും ബി.ജെ.പിക്ക് 23- 29 സീറ്റുകളും കോണ്‍ഗ്രസിന് പരമാവധി അഞ്ചു സീറ്റുകളും ലഭിക്കും. എ.ബി.പി, സീ ടി.വി.സി വോട്ടറിന്റെ എക്സിറ്റ് പോളും കെജ്രിവാള് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."