മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതിയില്ലാതെ റാലി നടത്തിയതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരേ കോണ്‍ഗ്രസ് പരാതി നല്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാസോണി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഒരു തരത്തിലുള്ള പ്രചാരണവും പാടില്ലെന്നും ഇത്തരത്തില്‍ പ്രചാരണം സംഘടിപ്പിച്ചാല്‍ അത് പെരുമാറ്റചട്ടലംഘനമാകുമെന്നുമാണ് നിയമം. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ മോദി പങ്കെടുത്ത പ്രചാരണ പരിപാടി നടന്നത്.
തെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് പണമാണ് ബി.ജെ.പി സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി ചെലവഴിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."