HOME
DETAILS
MAL
പള്‍സര്‍ സുനി മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് എം.എല്‍.എ പി.ടി തോമസ്
backup
March 01 2017 | 08:03 AM
തിരുവനന്തപുരം: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. തനിക്ക് ഏറെ വിശ്വാസമുള്ളയാളാണ് ഈ വിവരം നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
സുനിയുടെ വ്യാജ പാസ്പോര്‍ട്ടിനെ സംബന്ധിച്ചും വിദേശയാത്രയെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്തണം. അന്വേഷണം ഇപ്പോഴുള്ള കേസിനെ ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ പുറത്തുവരും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കണക്കിലെടുത്ത് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പി.ടി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."