HOME
DETAILS
MAL
വിലക്കിനെതിരേ ഷറപ്പോവ അപ്പീല്‍ നല്കി
backup
June 15 2016 | 05:06 AM
സൂറിച്ച്: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെ വിലക്കിനെതിരെ അപ്പീല്‍ നല്കി. ഉത്തേജക മരുന്നു പരിശോധനയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഷറപ്പോവയെ വിലക്കിയത്. വിലക്ക് നീക്കുകയോ കാലാവധി കുറയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷറപ്പോവ കായിക തര്‍ക്കപരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അടുത്ത മാസം 18 കോടതി കേസ് പരിഗണിക്കും.
ഷറപ്പോവയെ രണ്ടു വര്‍ഷത്തേക്കാണ് ഫെഡറേഷന് വിലക്കിയത്. 2016 ജനുവരി 26 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് രാജ്യാന്തര ടെന്നീസ് ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. 2018 ജനുവരി 26നേ വിലക്ക് അവസാനിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."