HOME
DETAILS

കേരള കോണ്‍ഗ്രസുകളിലെ തര്‍ക്കം; ആദ്യഘട്ട യു.ഡി.എഫ് ചര്‍ച്ചകള്‍ പരാജയം

  
backup
February 26 2020 | 03:02 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%b0%e0%b5%8d
ജലീല്‍ അരുക്കുറ്റി തിരുവനന്തപുരം: കേരള ണ്ടേണ്ടണ്ടകാണ്‍ഗ്രസുകളിലെ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസി(മാണി)ലുണ്ടായിരിക്കുന്ന ഭിന്നത സംബന്ധിച്ചും കുട്ടനാട് സീറ്റ് സംബന്ധിച്ചും തുടര്‍ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ 29ന് കൊച്ചിയില്‍ നടത്താന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചു. യു.ഡി.എഫ് ഏകോപനസമിതിയോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. കുട്ടനാട് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാട് പി.ജെ ജോസഫും ജോസ് കെ. മാണിയും സ്വീകരിച്ചതോടെ ചര്‍ച്ച വഴിമുട്ടി. കേരള കോണ്‍ഗ്രസുകളിലെ ഭിന്നിപ്പ് പരിഹരിച്ചു മുന്നോട്ടുപോകാനുള്ള സാധ്യതയാണ് യു.ഡി.എഫ് നേതൃത്വം ആരാഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമായിരുന്നില്ല ഇരുവിഭാഗങ്ങളില്‍നിന്നുമുണ്ടായത്. കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ അനുവദിക്കണമെന്ന ഇരുവിഭാഗത്തിന്റെയും ആവശ്യത്തില്‍ 29നു ശേഷമുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. ഒരുമിച്ചു പോകുന്നില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നതിന്റെ സൂചനയാണ് ഇന്നലെ യു.ഡി.എഫ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. സീറ്റ് വിട്ടുനല്‍കുന്നതിന് തടസമില്ലെന്നും പകരം സീറ്റ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കണമെന്നുമുള്ള നിലപാടിലേക്ക് അയയുമെന്ന സൂചനയാണ് പി.ജെ ജോസഫ് നല്‍കിയത്. എന്നാല്‍ കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജോസ് കെ.മാണി സ്വീകരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിന് നല്‍കിയ യു.ഡി.എഫ് ഏകോപനസമിതി സെക്രട്ടറി പദവിയില്‍നിന്ന് അദ്ദേഹത്തെ നീക്കംചെയ്യണമെന്നും പകരം ജേക്കബ് വിഭാഗം നേതാവ് വാക്കനാട് രാധാകൃഷ്ണനെ സെക്രട്ടറിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് അനൂപ് ജേക്കബ് യു.ഡി.എഫിനു കൈമാറി. ജോണി നെല്ലൂര്‍ പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ തീരുമാനിച്ചതിനാലാണ് തങ്ങളുടെ പാര്‍ട്ടിക്കു നല്‍കിയ പദവി മാറ്റി നല്‍കണമെന്ന് അനൂപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്ന നിലപാടാണ് യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍ എന്നിവരാണ് കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.ളുമായി ചര്‍ച്ച നടത്തിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago