HOME
DETAILS

രക്തസാക്ഷി പദവി ലഭിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ല; പ്രതിഷേധവുമായി പൊലിസുകാരന്റെ ബന്ധുക്കള്‍ രംഗത്ത്

  
backup
February 26 2020 | 05:02 AM

delhi-attack-police-officer-death-2020

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ പ്രതിഷേധം. രത്തന്‍ലാലിന്റെ സ്വദേശമായ രാജസ്ഥാനിലെ സാദിന്‍സറിലാണ് പ്രതിഷേധം. രക്തസാക്ഷി പദവി നല്‍കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ കല്ലേറില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബന്ധുക്കളേയും നാട്ടുകാരേയും പിന്‍തിരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ രത്തന്‍ലാലിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി കെജ്‌രിവാളിന് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലപ്പെട്ട രത്തന്‍ലാലിന്റെ ഭാര്യക്ക് കത്ത് അയച്ചിരുന്നു. അദ്ദേഹം ധീരമനായിരുന്നു എന്നാണ് അമിത് ഷാ രത്തന്‍ലാലിനെ കുറിച്ച് പറഞ്ഞത്.ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തന്‍ ലാലിന്റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തില്‍ അമിത് ഷാ പറഞ്ഞു.

സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.50 പൊലിസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകൡ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  5 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago