സഊദിയിൽ എല്ലാ തൊഴിൽ മേഖലകളിലും സ്വദേശിവത്ക്കരണം നടപ്പാക്കാൻ നീക്കം
ജിദ്ദ: സഊദിയിലെ എല്ലാ തൊഴിൽ മേഖലകളിലും നിശ്ചിത ശതമാനം സഊദിവത്ക്കരണം നടത്തുന്നതിനായി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പഠനം നടത്തുന്നു.സഊദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയ സഹമന്ത്രി ഡോ: അബ്ദുല്ല അബൂഥ്വനൈൻ ആണു ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ ഫാർമസി, ഡെൻ്റൽ മേഖലകളിൽ നടപ്പാക്കിയത് പോലെ നിശ്ചിത ശതമാനം സഊദിവത്ക്കരണം മുഴുവൻ പ്രഫഷനുകളിലും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള പഠനം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ഉടൻ തന്നെ വിവിധ പ്രഫഷനുകളിൽ സഊദിവത്ക്കരണ തോത് നിശ്ചയിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ഡോ: അബൂഥ്വനൈൻ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനുള്ള ഒരു വർക്ക്ഷോപ്പിൽ വെച്ചാണു സഹമന്ത്രി ഇക്കാര്യം പറഞ്ഞത്.എൻജയറിംഗ് പ്രഫഷനുകൾ സഊദിവത്ക്കരണം നടത്തുന്നതിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നും തുടർന്ന് ആരോഗ്യ മേഖലയിലെ വിവിധ പ്രഫഷനുകളും സഊദി വത്ക്കരണം നടത്തുമെന്നും കഴിഞ്ഞ ദിവസം മന്ത്രി എൻജിനീയർ അഹ്മദ് അൽ റാജ്ഹി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."