HOME
DETAILS

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

  
November 13, 2024 | 3:55 PM

Iran has publicly hanged the accused who raped around 200 women

ടെഹ്റാൻ:ഇറാനിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത 43കാരന്റെ വധശിക്ഷ നടപ്പിലാക്കി . മുഹമ്മദ് അലി സലാമത്ത് എന്നയാളുടെയാണ് വധശിക്ഷ  പരസ്യമായി നടപ്പാക്കിയത്. ഇറാൻ സുപ്രീം കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. പടിഞ്ഞാറൻ നഗരമായ ഹമേദാനിലെ ബാഗേ ബെഹേഷ്തിൽ വെച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്. 

ജിംനേഷ്യവും ഫാ‍ർമസിയും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്തിനെതിരെ 200ഓളം സ്ത്രീകളാണ് ബലാത്സം​ഗ പരാതിയുമായി നൽകിയത്. കഴിഞ്ഞ 20 വർഷമായി ഇയാൾ നിരന്തരം സ്ത്രീകളെ ചൂഷണം ചെയ്തതായാണ് പറയപ്പെടുന്നത്. മിക്ക കേസുകളിലും വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിം​ഗിൽ ഏർപ്പെടുകയോ ചെയ്ത ശേഷമാണ് ഇയാൾ ബലാത്സം​ഗം ചെയ്തിരുന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില ഇരകൾക്ക് ഇയാൾ ​ഗർഭച്ഛിദ്ര ​മരുന്നുകൾ നൽകിയതായും പരാതിയുണ്ട്. 

ബലാത്സം​ഗത്തിന് ഇരകളായവരിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് റിപ്പോർട്ട്. ചിലരെ ഇയാൾ ആക്രമിച്ചതായും മറ്റ് ചിലരെ ബലപ്രയോ​ഗത്തിലൂടെ ​കീഴ്പ്പെടുത്തിയ ശേഷം ബലാത്സം​ഗം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ക്രൂരകൃത്യങ്ങൾക്ക് ഇരകളായവരിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ നൂറുകണക്കിന് ആളുകൾ സലാമത്തിന് വധശിക്ഷ നൽകണമെന്ന് പറഞ്ഞ് നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, ഇറാനിൽ വധശിക്ഷകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി വരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago