ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടി ഗോകുലം എഫ്.സി
റൂര്‍ക്കല (ഒഡിഷ): കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ ക്ലബ് ഗോകുലം എഫ്.സിക്ക് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീട നേട്ടം. ക്ലബ് രൂപീകരിച്ചതിനു ശേഷം ആദ്യമായി ഇറങ്ങിയ ബിജു പട്നായിക് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായാണു ഗോകുലം എഫ്.സിക്ക് തുടക്കം ഉജ്ജ്വലമാക്കിയത്. ഒഡിഷയിലെ റൂര്‍ക്കലയില്‍ നടന്ന ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നാഗ്പൂര്‍ റബ്ബാനി ക്ലബിനെ തോല്പിച്ചാണ് പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഗോകുലം എഫ് സി ജേതാക്കളായത്.
കാലിക്കറ്റ് സര്‍വകലാശാല താരം സിയാദ് നെല്ലിപ്പറമ്പനാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ കെ മുഹമ്മദ് റാഷിദിന്റെ വകയായിരുന്നു. സിയാദ് നെല്ലിപ്പറമ്പനാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.
മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവിന്റെ കീഴിലാണ് ടീം കളത്തിലിറങ്ങിയത്. ബിനോ ജോര്‍ജ് പരിശീലകനും ഷാജുറുദീന് കോപ്പിലാന്‍ സഹ പരിശീലകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."