വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി ദേശീയ ദുരന്തനിവാരണ സേന
എടക്കര: ദുരന്തമുഖങ്ങളില്നിന്നു രക്ഷനേടാന്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനവുമായി ദേശീയ ദുരന്തനിവാരണ സേന മൂത്തേടത്ത്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്ക്യൂ ഫോഴ്സിന്റെ തമിഴ്നാട്ടിലെ ചെന്നൈ അരക്കോണത്തെ നാലാം ബറ്റാലിയനാണ് വിദ്യാലയ സുരക്ഷ എന്ന പേരില്‍ മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.കെ ഷാനവാസ് അധ്യക്ഷനായി. നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ് പദ്ധതി വിശദീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച ജില്ലയിലെത്തിയ സംഘം വിവിധ വിദ്യാലയങ്ങളില്‍ ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞു. ഇന്നു കലക്ടറുമായുള്ള കൂടികാഴ്യ്ക്കു ശേഷം സംഘം ചെന്നൈയിലേക്കു മടങ്ങും. എന്‍.ഡി.ആര്.എഫിലെ ഇന്‍സ്പെക്ടര്‍ അവിനിഷ് കുമാര്‍ അമറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു ഹവില്‍ദാറും ആറ് കോണ്സ്റ്റബിള്മാരുമാണുള്ളത്.
ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി, പ്രിന്‍സിപ്പല്‍ എല്‍.വൈ സുജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സുബൈദ, ഇ. സെറാബാനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ഇല്‍മുന്നീസ, ഉഷാ സന്തോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മുജീബ് കോയ, എ.പി ശിഹാബ്, ഷൈല രാജന്, ടി. അനീഷ്, എസ്.എം.സി ചെയര്മാന് മുസ്തഫ വലിയാട്ടില്‍, പി.ടി.എ വൈസ് പ്രസിഡന്റ് ടി.എന്‍ ആസാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാര്‍, പ്രധാനാധ്യാപകന് കെ.കെ ബാലകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി ഗഫൂര്‍ കല്ലറ, സുധാകരന്, സ്കൗട്ട് അധ്യാപകന് എ.പി പ്രജില്‍, എന്‍.എസ്.എസ് പ്രൊഗ്രാം ഓഫിസര്‍ കെ.എം റമീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."