ജോ കോക്‌സിന്‍റെ കൊലയാളിക്ക് നവ നാസി ബന്ധമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എം.പി ജോ കോക്‌സ് (41) ന്റെ കൊലപാതകത്തിനു പിന്നില്‍ അമേരിക്കയിലെ നിയോ നാസി ഗ്രൂപ്പിന് ബന്ധമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലനടത്തിയ 52 കാരനായ തോമസ് മെയ്്ര്‍ കടുത്ത വംശീയവാദിയാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും പറയുന്നു. പ്രതിക്ക് യു.എസിലെ നാസി അനുകൂല സംഘടനയായ നാഷനല്‍ അലയന്‍സുമായി വര്‍ഷങ്ങളോളം ബന്ധമുണ്ടായിരുന്നുവെന്നും സംഘടന ആരോപിച്ചു.
പൊലിസ് അറസ്റ്റ് ചെയ്യുമ്പോഴും ഇയാള്‍ വലതുപക്ഷ തീവ്രവിഭാഗമായ സംഘടനയുടെ പേര് വിളിച്ചുപറയുകയും ചെയ്തു. ബ്രിട്ടന്‍ ഫസ്റ്റ് അനുകൂല മുദ്രാവാക്യമാണ് ഇയാള്‍ ഉയര്‍ത്തിയത്. കടുത്ത മുസ്്‌ലിം വിരുദ്ധ, അഭയാര്‍ഥി വിരുദ്ധ നിലപാടാണ് ഈ സംഘടന സ്വീകരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ അനുകൂല കാംപയിനര്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട ജോ കോക്‌സ്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയിരുന്നു. ഇത് വംശീയവിരുദ്ധരുടെ പ്രകോപനത്തിന് ഇടയാക്കിയിരിക്കാമെന്നാണ് സംശയിക്കുന്നത്. ജോ കോക്‌സിനെ വെടിവച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോ വേണ്ടയോ എന്നകാര്യത്തില്‍ ഈമാസം 23 ന് നിര്‍ണായ ഹിതപരിശോധന നടക്കാനിരിക്കെയാണ് കോക്‌സിന്റെ വധം. ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ആദ്യ വനിതാ എം.പി കൂടിയായിരുന്നു കോക്‌സ്. എം.പിയുടെ മരണത്തിനിടയാക്കിയ കാരണം പൊലിസിന് കണ്ടെത്താനായിട്ടില്ല. എം.പിയുടെ മരണത്തോട് ആദരസൂചകമായി രണ്ടുദിവസമായി ഹിതപരിശോധനാ വിഷയത്തിലെ പ്രതിഷേധ പരിപാടികള്‍ മാറ്റിവച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയനിലെ ബ്രിട്ടന്‍ അംഗത്വത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട കോക്‌സ്. അറസ്റ്റിലായ പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും ഇയാള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിരിക്കാമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."