HOME
DETAILS

ഭക്ഷ്യസുരക്ഷാ മോഡല്‍ പഞ്ചായത്തുകളായി അഞ്ചെണ്ണം കൂടി

  
backup
February 01 2019 | 07:02 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e

തൊടുപുഴ: ജില്ലയിലെ 5 പഞ്ചായത്തുകള്‍ കൂടി ഭക്ഷ്യസുരക്ഷ മോഡല്‍ പഞ്ചായത്തുകളാക്കുവാന്‍ തീരുമാനമായി. പദ്ധതിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ച പഞ്ചായത്തുകളില്‍നിന്നും നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഒന്ന് എന്ന രീതിയിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
തൊടുപുഴ നിയോജകമണ്ഡലത്തിലെ പുറപ്പുഴ പഞ്ചായത്ത്, ഇടുക്കി നിയോജകമണ്ഡലത്തിലെ കുടയത്തൂര്‍ പഞ്ചായത്ത്, ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാര്‍ പഞ്ചായത്ത്, ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ നെടുങ്കണ്ടം പഞ്ചായത്ത്, പീരുമേട് നിയോജകമണ്ഡലത്തിലെ കുമളി പഞ്ചായത്ത് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിലെ എല്ലാ ഭക്ഷ്യ നിര്‍മാണ വിതരണ വില്‍പ്പന കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാവകുപ്പ് നിരന്തരമായ പരിശോധനകളും അതോടൊപ്പംതന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നതാണ്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. വിവിധ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെപറ്റിയും, ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും , ജങ്ക് ഫുഡ,് ഫാസ്റ്റ്ഫുഡ് സമ്പ്രദായം മുതലായവയുടെ ദൂഷ്യ വശങ്ങളെ പറ്റിയും ഭക്ഷ്യ സുരക്ഷാവകുപ്പ് ക്ലാസെടുക്കും. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ പൊതുകുടിവെള്ള സ്രോതസ്സുകളില്‍ നിന്നും ജല പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.
പദ്ധതിയുടെ നടത്തിപ്പിന്റെ പൂര്‍ണ വിജയത്തിനായി എല്ലാ ഭക്ഷണ വില്‍പ്പന നിര്‍മാണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കും വിധമുള്ള ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായും എടുപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഈ മേഖലയില്‍ കച്ചവടം നടത്തുന്നത് ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം വകുപ്പ് 63 പ്രകാരം ആറുമാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
ലൈസന്‍സ് രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ലൈസന്‍സ് രജിസ്‌ട്രേഷന്‍ എടുക്കേണ്ട വ്യക്തികള്‍ നിര്‍ബന്ധമായും അവസരം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസി. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബെന്നി ജോസഫ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago