ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്ട്ടിപ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടന്നത്. സി.എ.എ, എന്‍.ആര്.സി വിരുദ്ധ സമരത്തിന്റെ പ്രധാനമുഖങ്ങളില്‍ ഒന്നായിരുന്ന ചന്ദ്രശേഖര്‍ ആസാദ് സമരപരിപാടികളുടെ ഭാഗമായി നേരത്തെ ജയിലില്‍ അടക്കപ്പെട്ടിരുന്നു.
കാന്‍ഷി റാം മുന്നോട്ട് വച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലിസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക പേരില്‍ തെരഞ്ഞെടുത്തത്. ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന് (ബി.എ.എസ.എഫ്) എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ സാംസ്കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."