പക്ഷിപ്പനി: മലപ്പുറത്ത് 899 പക്ഷികളെക്കൂടി കൊന്നുകത്തിച്ചു
സ്വന്തം ലേഖകന്‍
പരപ്പനങ്ങാടി: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി പാലത്തിങ്ങലില്‍ ഇന്നലെ 899 പക്ഷികളെക്കൂടി കൊന്നു കത്തിച്ചു. ഇതോടെ കൊന്ന പക്ഷികളുടെ എണ്ണം 1427 ആയി.
ഇന്നലെ 167 മുട്ടകളും 14 കിലോ തീറ്റകളും അനുബന്ധ സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. 4,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
പാലത്തിങ്ങല്‍ 16ാം ഡിവിഷനിലെ ഒരു വീട്ടിലെ കൂട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്.
നിലവില്‍ 10 റാപിഡ് റെസ്‌പോണ്‍സ് ടീം പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നുണ്ട്.
ഇന്നത്തോടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ശനിയാഴ്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്ന പരപ്പനങ്ങാടി നഗരസഭയിലെ 15,17,18,19 ഡിവിഷനുകളില്‍ ഇന്നലെയും ഇത് തുടര്‍ന്നു. കൂടാതെ മൂന്നിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലും പക്ഷികളെ കൊന്നു കത്തിച്ചു.
ഇന്ന് തിരൂരങ്ങാടി നഗരസഭയില്‍ 39,1 ഡിവിഷനുകളിലും പരപ്പനങ്ങാടിയിലെ 16ാം ഡിവിഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."