വിദേശമദ്യശാല തുറക്കുന്നതിനെതിരേ പ്രതിഷേധം
ഉദുമ: കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്പനശാല ജനവാസ പ്രദേശമായ മാങ്ങാട് കൂളിക്കുന്നിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തി. സാമൂഹ്യ പ്രവര്ത്തകന് നാരായണന് പേരിയ ഉദ്ഘാടനം ചെയ്തു.
ഗോപാലന് നായര്‍ എടച്ചാല്‍ അധ്യക്ഷനായി. മുഹമ്മദ് കുഞ്ഞി കൊളത്തിങ്കാല്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ ഷാനവാസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.ഡി കബീര്‍ തെക്കില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബീവി അഷറഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മൗവ്വല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്, സി.പി.എം മാങ്ങാട് ലോക്കല്‍ സെക്രട്ടറി വിജയന് മാങ്ങാട്, ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം. ഷരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മണികണ്ഠന്, അബ്ദുല്‍ ഖാദര്‍ കൂളിക്കുന്ന്, എം. ഹസൈനാര്‍, ബാലകൃഷ്ണന്, പി.കെ. അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അഡ്വ. എം.കെ. മുഹമ്മദ്കുഞ്ഞി, ഹസ്സന് മാങ്ങാട്, യു.എം ഷരീഫ്, സീതി കൂളിക്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."