HOME
DETAILS
MAL
മുസാഫര്‍പുര്‍ അഭയകേന്ദ്ര പീഡനം: സി.ബി.ഐയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടി
backup
February 07 2019 | 09:02 AM
ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ.കെ ശര്‍മയെ സ്ഥലം മാറ്റിയതിനെതിരെ നടപടിയുമായി സുപ്രിംകോടതി. സി.ബി.ഐ താല്‍ക്കാലിക ഡയരക്ടര്‍ ആയിരുന്ന നാഗേശ്വര്‍ റാവുവിനോടും സി.ബി.ഐ പ്രോസിക്യൂഷന് ഡയരക്ടര്‍ എസ്. വാസു റാമുവിനോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കോടതി അലക്ഷ്യ നോട്ടീസ് അയച്ചു.
ഇരുവരും തിങ്കളാഴ്ച സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. തിങ്കളാഴ്ചത്തെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."