ഇമാറാത്തീ പാരമ്പര്യത്തനിമയില്‍ 'ഹഖ് ലൈല'
ദുബൈ: പരമ്പരാഗതമായ ആവേശത്തുടിപ്പോടെ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ ഇത്തവണയും ഹഖ് ലൈല ആഘോഷം കൊണ്ടാടി. പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലും സ്വദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന അറബി ശഅബിയ്യകളിലുമാണ് ചന്ദ്ര മാസം ശഅബാന്‍ പതിനഞ്ചാം രാവിന്റെ വരവോടനുബന്ധിച്ചുള്ള ഈ പരമ്പരാഗത ആഘോഷം നടന്നു വരുന്നത്. ആധുനികതയുടെ കടന്നു കയറ്റത്തിലും തങ്ങളുടെ പരമ്പരാഗത മൂല്യങ്ങളും ആഘോഷാചാരങ്ങളും തനിമ ചോരാതെ കാത്തു സൂക്ഷിച്ചു പോരുന്ന ഇമാറാത്തി ജനത ഇതും നെഞ്ചോട് ചേര്‍ത്ത് സംരക്ഷിച്ചു വരുന്നു. പ്രവാചക ജന്മ മാസമായ റബീഉല്‍ അവ്വലില്‍ നടത്തി വരുന്ന മൗലിദ് സദസുകള്‍ പോലെ ഇതും ഭക്ത്യാദര പൂര്‍വം കൊണ്ടാടുന്നവരാണ് ഇന്നും ഇവിടത്തെ പഴമക്കാര്‍ .
ഹഖ് ലൈല ആഘോഷം കുട്ടികളുടെ ആഘോഷമായായാണ് പ്രധാനമായും കൊണ്ടാടി വരുന്നത്. ബറാഅത്ത് രാവ് എന്ന് അപര നാമമുള്ള ശഅബാന്‍ പതിനഞ്ചാം രാവില്‍ പരമ്പരാഗത വസ്ത്രങ്ങളായ പുതു പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞ ബാലികാ ബാലന്മാര് അയല്‍ വീടുകളിലും ചുറ്റുവട്ടങ്ങളിലുംഈത്തപ്പനയോലകളില് തീര്‍ത്ത ചെറു കുട്ടകളും വട്ടികളും ഏന്തി റോന്തു ചുറ്റുന്നതാണ് ഹഖ് ലൈല ആഘോഷത്തിന്റെ പ്രധാന ഇനം . മധുര പലഹാരങ്ങളും ഉണക്ക ചെറുപഴങ്ങളും ഒക്കെ സമ്മാനമായി നല്‍കിയാണ് തങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്ന ഈ കുട്ടികളെ മുതിര്‍ന്നവര്‍ വരവേല്‍ക്കുന്നത്. പണമായി സമ്മാനം കൊടുക്കുന്നതും പതിവുണ്ട്.
യു എ ഇ ക്കു പുറമെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ചില അറബ് ആഫ്രിക്കന്‍ രാജ്യങ്ങളിലുംഈ ആഘോഷം പതിവുണ്ട്. അവിടങ്ങളില്‍ പക്ഷെ മറ്റു ചില പേരുകളിലാണ് ഇത് അറിയപ്പെടുന്നത് എന്ന് മാത്രം. ഒമാനില്‍ 'ത്വല്‍ബ' എന്നും സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയയിടങ്ങളില്‍ 'ഖര്‍ഖീആന്‍' എന്നും ബഹ്റൈനില്‍ 'ഖര്ഖാഊന്' എന്നും ഇത് വിളിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."