പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു
ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി
വടകര: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. 11 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ അഞ്ച് സ്ഥാപനങ്ങളില്‍ നിന്നാണ് മനുഷ്യോപയോഗ്യമല്ലാത്തതും പൊതുജനാരോഗ്യ പ്രശ്നമുണ്ടാക്കുന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. ഹോട്ടല്‍ കരിമ്പന, ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടല്‍ കുഞ്ഞിക്കണ്ടി, ഹോട്ടല്‍ നോര്‍ത്ത് പാര്‍ക്ക്, ഹോട്ടല്‍ ആര്യഭവന്, റെയില്‍വേ സ്റ്റേഷന് റോഡിലെ അച്ചൂസ് ബേക്കറി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.
ഹോട്ടല്‍ വത്സല, മാര്‍ക്കറ്റ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ്, കോണ്‍വെന്റ് റോഡിലെ ഹോട്ടല്‍ ഡി വിജയ, ഹോട്ടല്‍ സൗഭാഗ്യ, കോര്‍ട്ട് റോഡിലെ ഹോട്ടല്‍ ഇംപീരിയല്‍, കരിമ്പനപ്പാലത്തെ ഹോട്ടല്‍ വിദ്യാന് എന്നീ സ്ഥാപനങ്ങള്‍ക്ക് ശുചീകരണ നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടിസ് നല്കി.
പരിശോധനകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ പ്രകാശന്, ജെ.എച്ച്.ഐമാരായ ബിന്ദുമോള്‍, കെ. ലത, ടി.പി ബിജു എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."