തൃപ്രയാറില്‍ ആക്ട്‌സ് ആംബുലന്‍സ് വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നു
തൃപ്രയാര്‍ : കടുത്ത സാമ്പത്തിക പരാധീനത മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ആക്ട്‌സ് തൃപ്രയാര്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു. തൃപ്രയാര്‍ ആക്ട്‌സ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നു നാട്ടിക എം.എല്‍.എ ഗീതാഗോപിയുടെ ഇടപെടലിലൂടെയാണു ആംബുലന്‍സ് സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. തന്റെ ശമ്പളത്തില്‍ നിന്നും പതിനായിരം രൂപ വാഗ്ദാനം ചെയ്താണു ആക്ട്‌സ് ആംബുലന്‍സിന്റെ കടബാധ്യത തീര്‍ക്കാന്‍ എം.എല്‍.എ നടപടി ആരംഭിച്ചത്. 2006 ലാണു ആക്ട്‌സ് ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തില്‍ റോഡപകടങ്ങളില്‍ സൗജന്യ സേവനവുമായി ആദ്യബ്രാഞ്ച് തൃപ്രയാറില്‍ ആരംഭിക്കുന്നത്.
തീരദേശമെഖലയില്‍ ദേശീയ പാതയില്‍ ദിനംപ്രതി ഒട്ടേറെ അപകടങ്ങള്‍ സംഭവിക്കുന്ന ഈ മേഖലയില്‍ ആക്ട്‌സിന്റെ പ്രവര്‍ത്തനം വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ജനകീയമാകുകയും ചെയ്തു. അപകട സ്ഥലങ്ങളില്‍ എത്തി സൗജന്യ സേവനം ചെയ്യുന്നതിനായി തീര്‍ദേശത്തു നിസ്വാര്‍ഥരായ ഒരുകൂട്ടം യുവാക്കളും രംഗത്തെത്തി. തുടര്‍ന്നു ജില്ലയില്‍ പതിനഞ്ചോളം ബ്രാഞ്ചുകളും ആരംഭിച്ചു.
രാത്രിയും പകലും തികച്ചും സൗജന്യ സേവനം നല്‍കുന്ന ആക്ട്‌സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സമാഹരണത്തിനായി വിവിധ പദ്ധതികള്‍ ആരംഭിച്ചെങ്കിലും ചില തടസങ്ങള്‍ കാരണം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. തീരദേശത്തു ആയിരക്കണക്കിനു പേര്‍ക്കാണു ആക്ട്‌സിന്റെ സേവനം പുതുജീവന്‍ നല്‍കിയത്. ആക്ട്‌സ് തൃപ്രയാര്‍ ബ്രാഞ്ചിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ ഒരോമാസവും എഴുപതിനായിരം രൂപ ചിലവു വരും.
ഇതു സ്വരൂപിക്കാന്‍ കഴിയാതെ വന്നതോടെയാണു ആക്ട്‌സ് തൃപ്രയാര്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം സാമ്പത്തിക ബാധ്യത മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടിക എം.എല്‍.എ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു ആക്ട്‌സ് ബ്രാഞ്ചിലെത്തിയ എം.എല്‍.എ തങ്ങളുടെ പിന്തുണ അറിയിക്കുകയും ആക്ട്‌സ് ആംബുലന്‍സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക വരുമാനം കണ്ടെത്തുന്നതിനായി എട്ടിനു നാട്ടിക മേഖലയില്‍ ധനസമാഹരണം നടത്തുന്നതിനായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആക്റ്റ്‌സിന്റെ ആംബുലന്‍സ് അന്നു വീണ്ടും പ്രവര്‍ത്തന സജ്ജമായി നിരത്തിലിറങ്ങുമെന്നും കടബാധ്യത തീര്‍ത്തു തുടര്‍ ഫണ്ട് കണ്ടെത്താന്‍ പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകളെ സമീപിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."