HOME
DETAILS
MAL
വിലക്കയറ്റം രൂക്ഷം; ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലവില്‍വന്നതിനുശേഷം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗസാധനങ്ങള്‍ കടകളില്‍ ലഭ്യമാകാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്ക് തീപിടിച്ച വിലയീടാക്കുന്ന സാഹചര്യവുമുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ വരാത്തതാണ് ഇതിനുകാരണം. ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ കടകളിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്കും സാധനങ്ങള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം. ചികിത്സയില്‍ കഴിയുന്ന പലര്‍ക്കും മരുന്നു കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മാര്‍ച്ച് 31 വരെ മാത്രമേ കാരുണ്യപദ്ധതി നിലനില്‍ക്കുകയുള്ളൂ. ഇതിന്റെ കാലാവധി നീട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ബജറ്റിലെ നികുതിനിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കരുത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."