പഠിപ്പു മുടക്ക് സമരത്തിനിടെ സംഘര്‍ഷം
കുന്നംകുളം: കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പു മുടക്ക് സമരത്തിനിടെ സംഘര്‍ഷം. ചിറമനേങ്കാട് റോയല്‍, വെള്ളറക്കാട് തേജസ് എന്നീ കോളജുകളിലാണ് വിദ്യാര്‍ഥി നേതാകള്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി .എസ് ജോയിയെ പൊലിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു ഇന്നലെ സമരം പ്രഖ്യാപിച്ചിരുന്നത്. രാവിലെ 11 ഓടെ കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ പഠിപ്പു നിര്‍ത്തിവെക്കണമെന്നാവശ്യവുമായി റോയല്‍ കോളജിലെത്തിയത്. വിദ്യാര്‍ഥി നേതാക്കളെ കവാടത്തില്‍ തടയുകയും പ്രകോപനപരമായി തള്ളി പുറത്തിറക്കാന്‍ ശ്രമിച്ചുവെന്നും പറയുന്നു.
ഇതിനെ ചെറുക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്, പിന്നീട് മാനേജ്മന്റ് കോളജിന് അവധി പ്രഖ്യാപിച്ചു. വെള്ളറക്കാട് തേജസ് കോളജിലും സമാനമായിരുന്നു സംഭവം. സമാധാനപരമായി സമരം നടത്തിയ കെ.എസ്.യു നേതാക്കളേയും പ്രവര്‍ത്തകരേയും മാനേജ്മന്റ് പ്രകോപനപരമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു വെന്ന് നേതാക്കള്‍ പറഞ്ഞു.
സമരം അനുവദിക്കാന്‍ വിസമ്മതിച്ച കോളജുകളില്‍ പ്രിന്‍സിപ്പളിന്റെ ക്യാബിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയാണ് പ്രവര്‍ത്തകര്‍ ആവശ്യം നേടിയെടുത്തത്. കെ.എസ്.യു നേതാക്കളായ പി.എസ്. ഷഹനാഫ്, സിറാജ് കടവല്ലൂര്‍, ഷാനിഖ്, അജിത്ത് പെരുമ്പിലാവ്, ആബിദ്, ഷംസുദ്ധീന്‍, മുനീര്‍, അസ്‌ലം,അഖില്‍, ലിബിന്‍, നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."