കിഴുപറമ്പില്‍ ഇന്ന് ശുചിത്വ ഹര്‍ത്താല്‍
അരീക്കോട്: കിഴുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ ഗ്രാമം പൂങ്കാവനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ഇന്നു ശുചിത്വ ഹര്‍ത്താല്‍ ആചരിക്കും. കിഴുപറമ്പ് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടമായാണ് ശുചിത്വ ഹര്‍ത്താല്‍.
വീടുകളിലെ മാലിന്യച്ചാക്കുകള്‍ അയല്‍സഭ, കുടുംബശ്രീ, എ.ഡി.എസ് എന്നിവര്‍ നിര്‍ദേശിക്കുന്ന കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നുണ്ടണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റണ്ട് കെ.വി റൈഹാന ബേബി, നജീബ് കാരങ്ങാടന്‍, കെ. അബൂബക്കര്‍, എന്‍.ടി ഹമീദലി പങ്കെടുത്തു.
ഇന്ന് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പഞ്ചായത്തിന്റെ ശുചിത്വ ഹര്‍ത്താലുമായി സഹകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റണ്ട് പി.കെ കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. അല്‍മോയ റസാഖ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി.കെ ഹാജറ, നജീബ് കാരങ്ങാടന്‍, വ്യാപാരികളായ കെ.ടി അബ്ദുന്നാസര്‍, പി. സുഭാഷ്, സലാം കൊന്നാലത്ത്, സി. അബൂബക്കര്‍, എം. മുഹമ്മദ് ഖാന്, എം.കെ ഹരിദാസ്, എം.പി റഹീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."