തെരുവുനായ വിളയാട്ടം: ചെമ്പിലോട് 11 പേര്‍ക്ക് കടിയേറ്റു
ചക്കരക്കല്‍: ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം, വണ്ട്യാല എന്നിവിടങ്ങളില്‍ തെരുവുനായയുടെ കടിയേറ്റ് 11 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നടുക്കോത്ത് ഹൗസിലെ ജാനകി(65), മകള്‍ സവിത(42), ജാനകിയുടെ സഹോദരിയുടെ മകന്‍ ഹേമന്ദ്(31), സുബൈദാ മന്‍സിലിലെ ഷെരിഫ(30), കണ്ടന്‍ബൈത്തിലെ വസന്തന്‍(53), കാഞ്ഞങ്ങാടന്‍ പുത്തന്‍പുരയില്‍ ബിന്ദു(43), കിഴക്കേപുരയില്‍ ശ്യാമള(52), കിഴക്കേപുരയില്‍ നളിനി(63), ചെമ്പരന്‍ബൈത്ത് പുള്ളിക്കാരന്‍ ചന്ദ്രന്‍(54), റിജേഷ് ഭവനിലെ പി. റിജേഷ്(37), കുഞ്ഞരന്റി ഹൗസില്‍ എം.കെ സജീവന്‍(50) എന്നിവര്‍ക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഒന്‍പതോടെ വീട്ടില്‍ വച്ചാണ് സവിതക്ക് കടിയേറ്റത്. മറ്റുള്ളവര്‍ക്ക് ഇന്നലെ രാവിലെയും വൈകിട്ടുമായി കോമത്ത് കുന്നുമ്പ്രം, വണ്ട്യാല എന്നിവിടങ്ങളില്‍ നിന്നായാണ് തെരുവുനായയുടെ കടിയേറ്റത്.
ജാനകിയെ രാവിലെ പാല്‍ വാങ്ങി വീട്ടിലേക്കു മടങ്ങവേയാണ് നായ കടിച്ചത്. ഹേമന്ദിനെ വീട്ടില്‍ വച്ചും ഷെരിഫയെ ചെമ്പിലോട് മദ്‌റസയില്‍നിന്ന് കുട്ടികളെയും കൂട്ടി മടങ്ങുന്ന വഴിയിലുമൈണ് തെരുവുനായ കടിച്ചത്. ഷെരീഫ, ഹേമന്ദ്, ബിന്ദു, ശ്യാമള, നളിനി, ചന്ദ്രന്‍, റിജേഷ്, സജീവന്‍ എന്നിവരെ ജില്ലാ ആശുപത്രിയിലും വസന്തന്‍, ജാനകി, സവിത എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതില്‍ പഞ്ചായത്ത് അധികൃതരുടെ അലസതയാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.കെ മോഹന്‍ ആരോപിച്ചു. വാര്‍ഡ് മെമ്പര്‍ ടി.വി ഹരീന്ദ്രന്‍, എന്‍.കെ റഫീഖ്, രവീന്ദ്രന്‍ കൊയ്യോട്, മനോഹരന്‍ ചാല, ആഷിര്‍ ചെമ്പിലോട്, പി.കെ അനസ്, നിഖിലേഷ് എന്നിവര്‍ തെരുവുനായയുടെ ആക്രമണത്തിനിരയായവരെ ആസുപത്രിയില്‍ സന്ദര്‍ശിച്ചു.
കീരിയുടെ കടിയേറ്റ് മൂന്നുപേര്‍ക്ക് പരുക്ക്
പഴയങ്ങാടി: ഏഴോം കണ്ണാം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപം മൂന്നുപേര്‍ക്ക് കീരിയുടെ കടിയേറ്റു. കാലിന് ഗുരുതര പരുക്കേറ്റ എ.കെ ജനാര്‍ദ്ദനന്‍(63), എ.കെ നാരായണി(77), എ.പി കല്യാണി(78) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രണ്ടുദിവസമായി പ്രദേശത്ത് കീരികളുടെ ശല്യം രൂക്ഷമാണ്. വിടിന് പുറത്ത് സൂക്ഷിച്ച പാദരക്ഷകള്‍ അടക്കം കീരികള്‍ കടിച്ച് നശിപ്പിക്കുന്നതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."