HOME
DETAILS
MAL
മാലിന്യ പ്ലാന്റിനെതിരേ നാട്ടുകാര്‍ പ്രതിരോധ ജ്വാല തീര്‍ത്തു
backup
March 13 2017 | 20:03 PM
പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യ പ്ലാന്റിനെതിരേ ജനങ്ങള്‍ സമരപന്തലിനു മുന്നില്‍ പ്രതിരോധ ജ്വാല തെളിയിച്ചു. ഇന്നലെ വൈകുന്നേരം സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്ന്ന് മെഴുകുതിരി തെളിയിച്ച് പ്രതിരോധ ജ്വാല തീര്‍ത്തു. രാമന്തളി ജനതയുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന നേവല്‍ അധികൃതരുടെ മനസില്‍ വെളിച്ചം പകരാന്‍ ഉദ്ദേശിച്ച് നടത്തിയ പരിപാടിയില്‍ ആദ്യ ജ്വാല തെളിയിച്ച് ചലച്ചിത്ര സംവിധായകന് ഷെറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലികൊടുത്തു. ബീന രമേശന് അധ്യക്ഷയായി. നളിനി ശ്രീധരന്, കെ.പി മഹിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."