മക്കയില്‍ ഹറം ടാക്‌സി പദ്ധതി നടപ്പിലാക്കുന്നു
റിയാദ്: വിശുദ്ധ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിനായി 'ഹറം ടാക്‌സി' പദ്ധതിയാണ് നടപ്പില്‍ വരുത്തുന്നത്. വിശുദ്ധഹറമിന് സമീപ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും വിവിധ സജ്ജീകരണങ്ങളോടെ ഹറം ടാക്‌സികള്‍ രംഗത്തിറക്കുകയെന്നു മക്ക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ: റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു.
ഇത്തരത്തിലുള്ള ടാക്‌സികളില്‍ മുന്‍വശത്തും പിന്‍ വശത്തും യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ വലിയ സ്‌ക്രീനുകളുണ്ടാകുമെന്നും മീറ്ററുമായി ബന്ധിപ്പിക്കുന്ന സ്‌ക്രീനുകളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്‌സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സഊദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി നിരക്ക് ഈടാക്കല്‍, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും പൊതുഗതാഗത അതോറിറ്റിക്ക് കീഴിയിലെ 'വാസല്‍' പദ്ധതിയുമായി ബന്ധിപ്പിച്ച ട്രാക്കിങ് സംവിധാനവും ഹറം ടാക്‌സികളില്‍ ഉണ്ടായിരിക്കും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."