കൊട്ടമുടി, എരുമാട് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു
മടിക്കേരി: നാപൂക്ലു ഭാഗത്തെ പരിസര പ്രദേശങ്ങളായ കൊട്ടമുടി, എരുമാട് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു.
രണ്ടു മാസമായി രോഗ ലക്ഷണങ്ങള്‍ കാരണം പ്രദേശത്തുകാര്‍ ആശങ്കയിലാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ രോഗ ലക്ഷണം കണ്ടു വരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കല്ലുമൊട്ടയില് രോഗം കാരണം യുവതി മരിച്ചിരുന്നു. കല്ലുമൊട്ടയിലെ സൈഫുദ്ദീന്റെ ഭാര്യ ശബാന (21) യാണ് മരിച്ചത്. രോഗശാന്തികാകയി ഗ്രാമവാസികള്‍ നാടന്‍ പച്ചമരുന്നുകളാണ് ഉപയോഗിച്ചു വരുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനകം 200ലധികം ആളുകള്‍ പച്ചയിലകള്‍ കൊണ്ട് തയാറാക്കുന്ന നാടന്‍ മരുന്നുകള്‍ ഉപയോഗിച്ചതായി അറിയുന്നു. ആവശ്യക്കാര്‍ പെരുകിയതോടെ മരുന്ന് ചെടികളും കിട്ടാക്കനിയാണ്.
സമീപത്തെ കാവേരി പുഴയിലെ വെള്ളം മലിനമാകുന്നതാണ് രോഗം പടരുന്നതിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."