മേപ്പാടി ബൈപ്പാസിന് വീണ്ടും ശ്രമം: പ്രതീക്ഷയോടെ നാട്ടുകാര്‍
മേപ്പാടി: നിര്‍ദിഷ്ട പി.ഡബ്ല്യു.ഡി ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റി ശ്രമം തുടങ്ങി.
പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഫണ്ട് ലാപ്സാവാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. പദ്ധതിക്കായുള്ള സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു. പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യാഗസ്ഥര്‍, പഞ്ചായത്ത് അധിക്യതര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പുതിയ അലൈന്മെന്റ് ഉണ്ടാക്കുന്നതിനുള്ള സര്‍വേയില്‍ പങ്കെടുത്തത്. പദ്ധതി അട്ടിമറിക്കുകയാണെന്ന പരാതി വ്യാപകമായതോടെയാണ് സര്‍വേ നടപടിയുമായി അധികൃതര്‍ രംഗത്തു വന്നത്. മേപ്പാടി ഫോറസ്റ്റ് ക്വോര്‍ട്ടേഴ്സിന് സമീപത്തുനിന്ന് ആരംഭിച്ച് വിത്ത് കാട് റോഡ് പൂത്തകോല്ലി എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെ മൂപ്പൈനാട് ജങ്ഷനില്‍ എത്തുന്ന ബൈപ്പാസിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ രൂപം നല്‍കിയതാണ്.
എന്നാല്‍ മിനി ബൈപ്പാസ് എന്ന ആശയം വന്നതോടെ പി.ബ്ല്യു.ഡി ബൈപ്പാസ് എന്ന പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു ഇതിനിടയിലാണ് വീണ്ടും ശ്രമം ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി വരെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ സ്വപ്ന പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു. ബൈപ്പാസ് ഇല്ലാത്തതിനാല്‍ മേപ്പാടി ടൗണില്‍ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."