നവമാധ്യമ ബോധവല്‍ക്കരണം അനിവാര്യമെന്ന്
തൃശൂര്‍: സോഷ്യല്‍ മീഡിയ ഉള്പടെയുള്ള നവമാധ്യമങ്ങളുടെ ഗുണവശങ്ങള്ഉപയോഗപ്പെടുത്താന് പൊതു സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാകമ്മീഷന് വ്യക്തമാക്കി. നവമാധ്യമങ്ങളുടെ ഇരുണ്ട ഇടങ്ങളോടാണ് സമൂഹം ആഭിമുഖ്യം പുലര്‍ത്തുന്നതെന്നും ഇത് തിരിച്ചറിയാനുള്ള ബോധവത്ക്കരണം പൊതുസമൂഹത്തില്‍ നടത്തേണ്ടതുണ്ടെന്നും വനിതാകമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന മെഗാഅദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ 90 കേസുകള്‍ പരിഗണിച്ച കമ്മീഷന് 45 കേസുകള്‍ തീര്‍പ്പാക്കി. 21 കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു . 3 കേസുകള്‍ ഫുള്‍ബഞ്ച് സിറ്റിംഗിലേക്ക് മാറ്റി. 21 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
സ്വത്ത്, വഴിതര്‍ക്കങ്ങള്‍, വസ്തുതര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ സര്‍വ്വീസ് പ്രശ്നങ്ങള്‍ തുടങ്ങിയ കേസുകളാണ് കമ്മീഷന് മുമ്പിലെത്തിയത്. സഹോദരങ്ങള്‍ തമ്മിലുള്ള വസ്തു സ്വത്ത് തര്‍ക്കങ്ങള്‍ ഏറി വരുന്നതായി കമ്മീഷന് നിരീക്ഷിച്ചു . പത്ത് വയസ്സുള്ള മകനുണ്ടായിട്ടും മതസംഘടനകളുടെ എതിര്‍പ്പ് മൂലം ഒന്നിച്ച കഴിയാന്‍ പറ്റാതിരുന്ന വ്യത്യസ്തമതക്കാരായ ചെറുതുരുത്തി സ്വദേശികള്‍ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം വിവാഹിതരാകുവാന്‍ കമ്മീഷന് മുമ്പാകെ തീരുമാനിച്ചു. അഡ്വ. എല്‍ദോ പൂക്കുന്നേല്‍ അഡ്വ. ലവ്ലിന് , ലിസ് പോള്‍സണ്‍, അഡ്വ. ബൂണി സന്തോഷ്, ഫാമിലി കൗണ്‍സിലര്‍ മാലാ രമണന്, വനിതാസെല്‍ സിവില്‍ പൊലിസ് ഓഫിസര്‍ പത്മിനി , ആര്. ഡി. ഒ ക്ലാര്‍ക്ക് ബീഗം താഹിറ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."