സ്ഥാനക്കയറ്റം കിട്ടിയ ജീവനക്കാര്‍ക്ക് ഒരു വര്‍ഷമായിട്ടും ശമ്പളം വര്‍ധിപ്പിച്ചില്ല
കല്‍പ്പറ്റ: സ്ഥാനക്കയറ്റം കിട്ടിയ ജീവനക്കാര്‍ക്ക് ഒരു വര്‍ഷമായിട്ടും ശമ്പളം വര്‍ധിപ്പിക്കാത്ത ജില്ലാബാങ്ക് അധികൃതര്‍ മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയരുന്നു.
മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 'പൊലിക-2018' പരിപാടിയിലെ ബാബുരാജ് നൈറ്റിന് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജില്ലാ സഹകരണ ബാങ്കാണ്.യു.ഡി.എഫ് ഭരിച്ചുകൊ ണ്ടിരുന്ന ജില്ലാ ബാങ്കിന്റെ ഭരണം അട്ടിമറിയിലൂടെ സി.പി.എം പിടിച്ചെടുത്തിരുന്നു. ഒരു വര്‍ഷത്തിലേറെയായി ജില്ലാബാങ്കിലെ 42ഓളം ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടെങ്കിലും നാളിതുവരെയായി സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ല.
ഭരണാനുകൂല സംഘടയായ ബെഫിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ശമ്പളം കൂട്ടിനല്‍കുമെന്ന് സാങ്കേതികമായി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപ്പിലായില്ല. പ്രതിപക്ഷ സംഘടനകളടക്കം ശക്തമായ സമരപരിപാടികള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
ബെഫി നടത്തിയ കോറല്‍ജൂബിലി പരിപാടിക്കെതിരേ പോലും ജീവനക്കാര്‍ക്കിടയില്‍ സര്‍ക്കുലറക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ എല്ലാത്തരത്തിലും ജീവനക്കാരെ അവഗണിച്ച് അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്ന ജില്ലാ ബാങ്ക് അധികൃതരാണ് മന്ത്രിസഭാ വാര്‍ഷികത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."