സംസ്ഥാനത്ത് ഒന്‍പത് പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കും: മന്ത്രി സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ജി സുധാകരന് നിയമസഭയില്‍ അറിയിച്ചു. 10 ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനായി 228.92 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. ഐ.ടി.ഐകളിലെ കോഴ്സുകള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുകയും പുതിയ കോഴ്സുകള്‍ തുടങ്ങുകയും ചെയ്യും. കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ കൂടുതലായി സ്ഥാപിക്കും. ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കി മാറ്റുന്നതിന് കിഫ്ബി പദ്ധതിയ്ക്ക് കീഴില്‍ പത്തു ഐ.ടി.ഐകളെ തിരഞ്ഞെടുത്തിട്ടുïെന്നും തിരുവനന്തപുരം ചാക്ക, കോഴിക്കോട് എന്നി ഐ.ടി.ഐകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുïെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ മൊറയൂരില്‍ തദ്ദേശ സ്ഥാപനം സൗജന്യമായി ഭൂമി ലഭ്യമാക്കിയാല്‍ ഐ.ടി.ഐ സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പി.ഉബൈദുള്ളയുടെ ചോദ്യത്തിന് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."