ഭിന്നശേഷിക്കാരിയുടെ കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം ദന്തല്‍ കോളേജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഭിന്നശേഷിക്കാരിയായ ഹസീന (35) യുടെ കട സാമൂഹ്യ വിരുദ്ധര്‍ കുത്തിതുറന്ന് കടയില്‍ സൂക്ഷിച്ചിരുന്ന പണവും വില്പനക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങളും മോഷ്ടിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യയോടെ മാടക്കട പൂട്ടി ഹസീന പ്രദേശത്ത് തന്നെയുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെ വീണ്ടും കട തുറക്കാനായി ഹസീന എത്തിയപ്പോഴാണ് കട കുത്തിതുറന്നതായി കണ്ടത്.
ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് തന്റെ കട കുത്തിതുറന്ന് പണവും സാധനങ്ങളും അപഹരിക്കുന്നതെന്ന് ഹസീന പറയുന്നു, ഭിന്നശേഷിക്കാരിയായ ഹസീനയുടെ കുടുബത്തിലെ ബുദ്ധിമുട്ട് മനസിലാക്കിയ പ്രദേശത്തെ ഒരു സംഘടനായാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിനായി തട്ടുകട സ്ഥാപിച്ച് കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര എസ് ഐ. ആര്. ബിനുവിന്റെ നേതൃത്വത്തില്‍ മോഷ്ടാക്കള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."