വികസനത്തിന് വോട്ട് നല്‍കണം: എളമരം കരീം
ചെങ്ങന്നൂര്‍ : സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് മുന്‍ മന്ത്രി എളമരം കരീം പറഞ്ഞു. അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണവും കേന്ദ്രത്തിലെ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളും തുടര്‍ന്നുവന്ന നയങ്ങള്‍മൂലം തകര്‍ന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് രക്ഷിക്കാനും ലാഭത്തിലാക്കാനും തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.
എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കണ്‍വന്‍ഷന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി സജി ചെറിയാന്‍, സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, കെഎസ്ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി പി ചിത്തരഞ്ജന്‍, ടി ദിലീപ് കുമാര്‍, എസ് വിനോദ്, അബ്ദുള്‍ഖാദര്‍, എസ് ലക്ഷ്മണന്‍, എസ് സുമ, പി വി അംബുജാക്ഷന്‍, ബി ശാന്തകുമാര്‍, എ മസ്താന്‍ഖാന്‍, ജി ഗിരീഷ്, പി എ ജോജോ എന്നിവര്‍ സംസാരിച്ചു. ബി രമേഷ് കുമാര്‍ സ്വാഗതവും സുനിത കുര്യന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെഎസ്ആര്‍ടിഇഎ ജനറല്‍ കൗണ്‍സിലും ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."