നെല്‍പാടങ്ങളില്‍ കളനാശിനി ഉപയോഗം വ്യാപകം
പെരുവെമ്പ്: നെല്‍പാടശേഖരങ്ങളില്‍ കളനാശിനി ഉപയോഗം ആരംഭിച്ചു. ജൈവരീതിയിലുള്ള കളനാശിനി പ്രക്രിയകളെ മാറ്റിയാണ് രാസലായനികള്‍ ഉപയോഗിച്ചുള്ള കളനാശിനികള്‍ നിലവില്‍ പാടശേഖരങ്ങളില്‍ വ്യാപകമായിട്ടുള്ളത്.
കളനാശിനികളെ നിയന്ത്രിക്കുവാന്‍ മാരകമായ റൗണ്ടപ്പ് പോലുള്ള കളനാശിനികളണ് ഉപയോഗിക്കുന്നത്. കുടിവെള്ള സ്രോതസുകളില്‍ കളനാശിനി കലരുന്നത് മാരകമായ രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്നതിനാല്‍ കര്‍ശനമായ നടപടിവേണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
മാരക കളനാശിനികള്‍ വിളകള്‍ക്കും കോട്ടമുണ്ടക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടും നാരോധിച്ച കളനാശിനികളുടെ ഉപയോഗത്തിനെ ഇല്ലാതക്കുവാന്‍ സാധിച്ചിട്ടില്ല.
കളനാശിനി ഉപയോഗത്തിനു ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തിയതിനു ശേഷം ഞാറുനടാനുള്ള പണികള്‍ ആരംഭിക്കുമെങ്കിലുംനിലവില്‍ ഉപയോഗിക്കുന്ന കളനാശിനികളുടെ ഗുണമേന്‍മയെ കുറിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവല്‍കരണം കൃഷിവകുപ്പ് നല്‍കാത്തതാണ് മാരക കീടനാശിനികള്‍ പാടത്തും വരമ്പത്തുമെല്ലാം ഉപയോഗിക്കുവാന്‍ കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
നിരോധിച്ചതും നിയന്ത്രിച്ചതുമായ കീടനാശിനികളുടെ ഉപയോഗത്തിനെതിരെ കൃഷിഭവനുകളില്‍ ബോധവല്‍കരണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ജില്ലാ കൃഷി ഓഫിസര്‍ രംഗത്തുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."