ടൗണ്‍ഹാള്‍ നിഷേധിച്ചിട്ടില്ലെന്നു നഗരസഭ
മലപ്പുറം: നഗരസഭാ ടൗണ്‍ഹാള്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കണ്വന്ഷന് അനുവദിച്ചില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നു മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച് ജമീല. ഉപതെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തുന്നതിനു ടൗണ്‍ഹാള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു 21ന് വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫിസില്‍ എത്തിയിരുന്നു.
അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പരിപാടി നടത്തുന്നതു കക്ഷികള്‍ക്കു പ്രയാസമുണ്ടാകുമെന്നും അറ്റകുറ്റപ്പണിമൂലമുള്ള അസൗകര്യം പ്രശ്നമെല്ലെങ്കില് അപേക്ഷ നല്കി പണമടച്ചു ബുക്ക് ചെയ്യാനുമാണ് നിര്‍ദേശിച്ചത്. എന്നാല്‍, ഇതിനായി ബി.ജെ.പി അപേക്ഷ സമര്‍പ്പിക്കുകയോ പണം അടവാക്കുകയോ ചെയ്തിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ബി.ജെ.പിയുടെ കണ്‍വന്‍ഷനു നഗരസഭാ ടൗണ്‍ഹാള്‍ അനുവദിച്ചില്ലെന്നും തലേന്നു നടന്ന എല്‍.ഡി.എഫ് കണ്വന്ഷന് അനുവദിച്ചത് ഇരുമുന്നണികളും തമ്മിലുള്ള ധാരണയാണെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം.
വിഷയത്തില്‍ ഇന്നലെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്സണെ ഉപരോധിക്കുകയും ചെയേതിരുന്നു. നഗരസഭയ്ക്കെതിരേ ബി.ജെ.പി ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭാധ്യക്ഷയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."