ദമ്പതിമാര്‍ മനസുതുറന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാം : ജസ്റ്റിസ് കോശി
കാഞ്ഞങ്ങാട്: ദമ്പതിമാര്‍ക്കിടയില്‍ മനസ് തുറന്നുള്ള ആശയവിനിമയം കുറയുന്നതാണ് പല ദാമ്പത്യ ജീവിതങ്ങളും തകരാന്‍ കാരണമെന്ന് പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ജെസ്റ്റിസ് ജെ.ബി കോശി. വൈ.എം.സി.എ കാസര്‍കോട് സബ് റീജ്യന്‍ കുടുംബസംഗമവും പരപ്പ യൂനിറ്റ് അഡ്‌ഹോക് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലിത്തിരക്കുകളും ടെലിവിഷന്‍ സീരിയലുകളും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആശയവിനിമയത്തിന് പലപ്പോഴും തടസമാവുന്നുണ്ട്. നിസാരമായ തെറ്റിദ്ധാരണകള്‍ പോലും ഒട്ടേറെ ദാമ്പത്യജീവിതം തകര്‍ക്കുന്നുണ്ട്. ശിഥിലമാവുന്ന പല കുടുംബ ബന്ധങ്ങളും മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ പരിഹരിക്കാന്‍ കഴിയും. മീഡിയേറ്ററുടെ ദൗത്യം വൈ.എം.സി.എ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും ജെസ്റ്റിസ് കോശി അഭിപ്രായപ്പെട്ടു. പരപ്പ വിമലഗിരി പള്ളിഹാളില്‍ നടന്ന ചടങ്ങില്‍ ജോസ് പാലക്കുടി അധ്യക്ഷനായി. വൈ. എം.സി.എ കാസര്‍കോട് സബ്‌റീജ്യന്‍ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ആമുഖപ്രഭാഷണവും വിമലഗിരിപള്ളി വികാരി ഫാ. ജെയിംസ് മൂന്നാനപ്പള്ളി അനുഗ്രഹപ്രഭാഷണവും നടത്തി. വൈ.എം.സി.എ സംസ്ഥാന മുന്‍ ട്രഷറര്‍ ജോസ് നെറ്റിക്കാടന്‍, ഡോ. കെ.എം തോമസ്, ജോസ് തയ്യില്‍, പി.ജെ ചാക്കോ, ജോയി കളരിക്കല്‍, സാബു പതിനെട്ടില്‍, ഗ്രേസി ജോസ് കാടന്‍കാവില്‍, സന്തോഷ് വട്ടപ്പറമ്പില്‍, നേഹ ജോസ് സംസാരിച്ചു. ജെയിംസ് ആലക്കളം സ്വാഗതവും ജെന്‍സണ്‍ ചുരത്തില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."